തൃശൂർ : ഡയാലിസിസ് യൂണിറ്റും ലാബും തുടങ്ങാൻ എച്ച്.ഡി.എസ് യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഹരിത വി.കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വരുമാനം കൂടുന്നതിന് അനുസരിച്ച് എച്ച്.ഡി.എസ് ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും. ആശുപത്രിയിൽ പത്ര വില്പന വീണ്ടും ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇതിനായി കൗണ്ടറുകൾ തുടങ്ങും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, പ്രിൻസിപ്പൽ പ്രതാപ് സോംനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |