കോഴിക്കോട്: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എ.ശാന്തകുമാർ അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായി. വൈകീട്ട് ടൗൺഹാളിൽ നടന്ന അനുസ്മരണ സദസ് ചലച്ചിത്ര താരം സുധീഷ് ഉദ്ഘാടനം ചെയ്തു. ടി.പി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സാംകുട്ടി പട്ടങ്കരി അനുസ്മരണ പ്രഭാഷണം നടത്തി. നടൻ മാമുക്കോയ , പുരുഷൻ കടലുങ്ങി, ഡോ. യു. ഹേമന്ത്കുമാർ, ഷൈജു അന്തിക്കാട്, സതീഷ് കെ.സതീഷ് , കരീം ദാസ് സീമ ഹരിദാസ് , അനിൽ കുമാർ തിരുവോത്ത്, നീലാംഞ്ജന, എന്നിവർ സംസാരിച്ചു.എം.സി.സന്തോഷ് കുമാർ സ്വാഗതവും പി.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന സൗഹൃദസദസ് അപ്പുണ്ണി ശശി ഉദ്ഘാടനം ചെയ്തു. ഗിരീഷ് കളത്തിൽ എം.എ.നാസർ, പ്രിയ ശ്രീജിത്ത്, കരുണാകരൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, കത്തി എന്നീ നാടകങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |