കോഴിക്കോട്: പെരുവണ്ണാമൂഴി ഫാത്തിമ മാതാ യു.പി സ്കൂളിലെ ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. ചക്കിട്ടപ്പാറയിലെ മുഴുവൻ സ്കൂളുകളിലും വൃത്തിയുള്ള ശുചിമുറി സൗകര്യം ഒരുക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ബിന്ദു വത്സൻ, പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത്, പ്രാധാനാദ്ധ്യാപിക ജിഷ, ഫാദർ മാത്യു തകരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |