ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 18ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന 'ആരോഗ്യ മേള'യുടെ പ്രചരണാർത്ഥം മെഡിക്കൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ടി.ഡി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ സംഘമാണ് അണിനിരന്നത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ,ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.രജീഷ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുയമോൾ, ലത, ചെട്ടികാട് മെഡിക്കൽ ഓഫീസർ ഡോ.എം.ടി.പ്രതിഭ, ഹെൽത്ത് സൂപ്രവൈസർ സാദിഖ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരിലാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |