സീതത്തോട് : കക്കാട് 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് സ്ഥിരത കൈവരിക്കാൻ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കക്കാട് 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ് സ്റ്റേഷൻ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, കെ.എസ്.ഇ.ബി ഡയറക്ടർ ഡോ.എസ്.ആർ. ആനന്ദ്, സീതത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലജ അനിൽ, പഞ്ചായത്ത് അംഗങ്ങളായ വസന്ത ആനന്ദൻ, റോസമ്മ കുഞ്ഞുമോൻ, ശ്യാമള ഉദയഭാനു, സതി കുരുവിള, എം. മുഹമ്മദ് സാലി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |