തിരുവമ്പാടി: കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ കീഴിൽ മെഡിക്കൽ സെന്റർ പുല്ലൂരാമ്പാറയിൽ പ്രവർത്തനം തുടങ്ങി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം സൗജന്യമായും ലാബ് ടെസ്റ്റുകളും മരുന്നുകളും മിതമായ നിരക്കിലും ലഭിക്കുമെന്നും 5 കിലോമീറ്റർ ചുറ്റളവിൽ ഹോം കെയർ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.പഞ്ചായത്തുമായി സഹകരിച്ച് പാലിയേറ്റീവ് സർവീസും സൗജന്യമായി ഷുഗർ ,ബി.പി ,ബി.എം.ഐ ടെസ്റ്റുകളും നടത്തും. രാവിലെ 9 മുതൽ വൈകു.7 വരെ പ്രവർത്തിക്കും. ഫോൺ: 04952513500.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ,ഹെൽത്ത് ഇൻസ്പെക്ടർ സുനീർ പഞ്ചായത്തംഗം കെ.സി.ആന്റണി,ഹെൽത്ത് ഇൻസ്പക്ടർ സുനീർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ തോമസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |