കണ്ണൂർ:സുരക്ഷിത ഭക്ഷണം, നല്ല ആരോഗ്യം സന്ദേശമുയർത്തി ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജൂലായ് 13ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്നിന് കുടുംബസംഗമവും പൊതുസമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ.വിനോദ്, ഡെപ്യൂട്ടി മേയർ കെ .ഷബീന എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് കലാവിരുന്നും രുചി വൈവിധ്യങ്ങളുടെ മേളയും നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി .ജോയ്, ജോയ്സ് തോമസ്, പി.ഉമ്മർ, എം.എം. രമേശൻ, എം.പി.മെഹബൂബ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |