കാസർകോട്:കർഷകശ്രീ പാൽ വിതരണ കമ്പനിയിലെ ചെർക്കള ഓഫീസിൽ കവർച്ച നടത്തിയ കേസിൽ നിരവധി കേസുകളിൽ പ്രതിയായ നെല്ലിക്കട്ട സാറത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം.നവാസ് (39) പിടിയിലായി. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലടക്കം നിരവധി കേസുകളിലെ പ്രതിയാണ് നവാസ് എന്ന് പൊലീസ് പറഞ്ഞു.
പതിനെട്ടിന് പുലർച്ചെ രണ്ടരയോടെയാണ് കർഷകശ്രീ പാൽ വിതരണകമ്പനിയുടെ ഓഫീസിന്റെ വാതിൽ കുത്തിപൊളിച്ച് കവർച്ച നടത്തിയത്. മേശ വലിപ്പിൽ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപയാണ് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ പണം കവരുന്ന ദൃശ്യം സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കേസിൽ ചെർക്കള പരിധിയിലെ 17കാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസൂത്രിതമായാണ് ഇവർ കവർച്ച നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |