പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി 30 വരെ ദീർഘിപ്പിച്ചെന്ന് ചെയർമാൻ കെ.കെ. ദിവാകരൻ അറിയിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടും, ഇമെയിൽ pta.kmtwwfb@kerala.gov.in മുഖേനയും ജില്ലാ ഓഫീസിൽ സമർപ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസൻസിന്റെയും ക്ഷേമനിധി കാർഡിന്റെ അല്ലെങ്കിൽ അവസാനം അടച്ച രസീതിന്റെയും റേഷൻ കാർഡിന്റെയും കോപ്പിയും നൽകണം. ഫോൺ : 04682320158.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |