കോന്നി : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയിച്ച അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളെയും കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കും. അരുവാപ്പുലം പഞ്ചായത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷാഫലത്തിന്റെ പകർപ്പ് ,ഒരു ഫോട്ടോ എന്നിവ സഹിതം സെക്രട്ടറി , കല്ലേലി ഊരാളി അപ്പൂപ്പൻകാവ്, കല്ലേലി (പി.ഒ), കോന്നി ,പത്തനംതിട്ട ജില്ല പിൻ : 689691 എന്ന വിലാസത്തിലോ kallelykavu@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9946283143, 9447504529, 8921001540 എന്നീ വാട്ട്സാപ്പ് നമ്പറിലോ അപേക്ഷ അയയ്ക്കാവുന്നതാണെന്ന് കാവ് പ്രസിഡന്റ് അഡ്വ.സി.വി.ശാന്തകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |