SignIn
Kerala Kaumudi Online
Friday, 20 September 2024 9.14 PM IST

ഓതറയുടെ പാദമുദ്രകൾ

Increase Font Size Decrease Font Size Print Page
books

തിരുവല്ല : ഗ്രാമീണത തുളുമ്പിനിൽക്കുന്ന ഓതറയുടെ ചരിത്രത്തിൽ മുദ്രപതിപ്പിച്ച് കടന്നുപോയവരെ സ്മരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. ഇ.വി.റെജിയുടെ പാദമുദ്രകൾ എന്ന പുസ്തകത്തിലാണ് അക്ഷരം പഠിപ്പിച്ച ആശാട്ടിയും ശെമ്മാങ്കുടിയുടെ ശിഷ്യനും മഞ്ഞപ്പിത്തത്തിന്റെ നാട്ടുവൈദ്യനും തുടങ്ങി മലയാള സിനിമയിൽ പ്രാവിണ്യം തെളിയിച്ചവർ വരെ ഇടംപിടിച്ചിട്ടുള്ളത്. ഭൂമിദാനത്തിലൂടെ ഓതറയുടെ മുഖച്ഛായ മാറ്റിയ പി.ടി.മാത്യു, ദേവീവിലാസം എൻ.എസ്.എസ് സ്‌കൂൾ സ്ഥാപകൻ എൻ.കെ.നാരായണൻ നായർ,കിഴക്കനോതറ എൻ.എസ്.എസ് സ്‌കൂൾ സ്ഥാപിച്ച കീര്യൂട്ടയിൽ കുട്ടൻപിള്ള, സന്യാസപരമ്പരയിൽപ്പെട്ട ബ്രഹ്മാനന്ദ ശിവയോഗി, നാരായണാനന്ദ സിദ്ധയോഗി, ഡിംപിൾ ടാക്കീസിന്റെ കുര്യൻ തോമസ്, പടയണി കലാകാരൻ കോയിക്കൽ നാരായണപിള്ള, ഗ്രന്ഥകാരനായ ടി.എച്ച്.പി ചെന്താരശ്ശേരി, സിനിമയിൽ പയറ്റിയ കെ.ജി.ശ്രീധരൻനായർ, സഖാവ് രാമകൃഷ്ണപിള്ള, പ്രമുഖവ്യവസായി പോബ്സൺ ജേക്കബ്, ചലച്ചിത്ര നിർമ്മാതാവ് എം.എൻ.ദാമോദരൻ നായർ, നാട്ടുവൈദ്യൻ കെ.ടി.തോമസ് എന്നിവരെക്കുറിച്ച് വിശദമായി പുസ്തകം പ്രതിപാദിക്കുന്നു.

ചരിത്രത്തിൽ ഇടംപിടിച്ചവരേറെ
അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി ജയിലിലടയ്ക്കപ്പെട്ട പ്രൊഫ.എൻ.രാജശേഖരൻനായർ, ശെമ്മാങ്കുടിയുടെ ശിക്ഷ്യനും സംഗീതാദ്ധ്യാപകനുമായിരുന്ന ശൗമേൽ, പ്രദേശവാസികളുടെ ആരോഗ്യരക്ഷകനായിരുന്ന കംപൗണ്ടർ ഉമ്മൻ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിഴക്കനോതറ ഒൻപതാം വാർഡിൽ ജനറൽ സീറ്റിൽ മത്സരിച്ചുവിജയിച്ച ആദ്യ പട്ടികജാതിക്കാരൻ അഴകൻ കുളങ്ങര, ഓതറയുടെ നെല്ലറ നിറച്ചിരുന്ന വലിയ കർഷകരായ കണ്ണങ്ങാട്ടിൽ നാരായണൻ നായർ, കൊട്ടാരത്തിൽ നാരായണര് വാസുദേവര്, മണ്ണിൽ ഈപ്പൻ, ജോത്സ്യൻ നാരായണ ഗണകൻ, മന്ത്രവാദി തെക്കുംകര ഗോപാലൻ, ഇരവിപേരൂർ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ കിഴക്കനോതറയെ പ്രതിനിധീകരിച്ച പഞ്ചായത്തംഗമായ കോളാട്ടിൽ ഗോവിന്ദപിള്ള, പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ മേൽശാന്തിയും അദ്ധ്യാപകനുമായിരുന്ന മാമ്പറ്റ നാരായണൻ നമ്പൂതിരി, പച്ചമരുന്നുകളുടെ ഓതറമലയെ അന്വർത്ഥമാക്കിയ കുതിരവൈദ്യൻ എന്നറിയപ്പെട്ടിരുന്ന തലപ്പാല കൃഷ്ണൻവൈദ്യൻ, എസ്.എൻ.ഡി.പി യോഗം ഓതറ ശാഖയുടെ സ്ഥാപകസെക്രട്ടറിയും മൂന്ന് പതിറ്റാണ്ടിലധികം ആസ്ഥാനത്ത് തുടർന്ന ചെറുകാലിൽ പി.എൻ.കേശവൻ, കേരളകോൺഗ്രസിന്റെ ആദ്യകാല നേതാവും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.മോഹൻ ജോസഫ്, ഓതറയിലെ മൂന്ന് തലമുറയെ അക്ഷരം എഴുതാൻ പഠിപ്പിച്ച കാവിലേത്ത് തങ്കമ്മ ആശാട്ടി എന്നിവരെയെല്ലാം പുസ്തകത്തിൽ അനുസ്മരിക്കുന്നു.

പുസ്തക പ്രകാശനം ഇന്ന്
ഇ.വി.റെജിയുടെ പാദമുദ്രകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് നാലിന് ഓതറ പഴയകാവ്‌ സി.എസ്.ഐ ഇക്കോ സ്പിരിച്വലിറ്റി സെന്ററിൽ തിരുവിതാകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിക്കും. രാജ്യസഭാ മുൻഉപാദ്ധ്യഷൻ പി.ജെ.കുര്യൻ പുസ്തകം ഏറ്റുവാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.