മാഹി: മുപ്പത്തിമൂന്ന് വർഷക്കാലത്തെ സേവനത്തിന് ശേഷം ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ നിന്നും വിരമിച്ച കെ.എം.തങ്കലതക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. പി.ടി.എ ,പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠി, ചാലക്കര എം.എ എസ്.എം വായനശാല എന്നിവയുടെ നേതൃത്വത്തിലാണ് ജനകീയ യാത്രയയപ്പ് സംഘടിപ്പിച്ചത്.
ഗുരു എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് തന്റെ കർമ്മം കൊണ്ട് ബോദ്ധ്യപെടുത്തിയ മാതൃകാദ്ധ്യാപികയായിരുന്നു കെ.എം.തങ്കലതയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് പറമ്പത്ത് എം.എൽ എ അഭിപ്രായപ്പെട്ടു.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമരാജ് മാഹി, പ്രധാനാദ്ധ്യാപകൻ എം.മുസ്തഫ, കെ.ഹരീന്ദ്രൻ, പായറ്റ അരവിന്ദൻ , എം.ശ്രീജയൻ ,എസ്.കെ.സുരേന്ദ്രൻ, കെ.പവിത്രൻ മാസ്റ്റർ, എം.എ.കൃഷ്ണൻ, എം.പി.വിശാലാക്ഷി, കെ.കെ.രാജീവ്,ഷൈനി, കെ.ബാലൻ മാസ്റ്റർ സംസാരിച്ചു. കെ.വി.സന്ദീപ് സ്വാഗതവും, കെ.രസ്ന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |