SignIn
Kerala Kaumudi Online
Friday, 10 May 2024 12.13 PM IST

ക്ലാസ് എടുത്ത് വിദ്യാർത്ഥികൾ

1

കൊച്ചി : വായനവാരത്തോട് അനുബന്ധിച്ച് നായരമ്പലം ദേവി എൽ.പി.എസിൽ വായനയുടെ പുതുലോകം തുറന്നു കൊടുത്ത് സെന്റ് തെരേസാസ് കോളേജിലെ മാനേജ്മെന്റ് വിഭാഗം വിദ്യാർത്ഥികൾ. വായന പ്രോത്സാഹിപ്പിക്കുകയെന്ന് ലക്ഷ്യത്തിലാണ് എൽ.പി.എസിലെ ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികൾക്ക് കോളേജ് വിദ്യാർത്ഥികൾ ക്ളാസ് എടുത്തത്. കഥയും കവിതകളുമടങ്ങുന്നതായിരുന്ന ക്ളാസ്. കഥയും കവിതയുമായി കുട്ടികളോട് ചെലവിട്ട ശേഷം അവർക്ക് പുസ്തകങ്ങളും പേനകളും സമ്മാനമായി നൽകിയാണ് കോളേജ് വിദ്യാർത്ഥികൾ മടങ്ങിയത്. സ്റ്റുഡൻന്റ് ലീഡർ അലീന ജെറ്റി ,കോളേജിലെ അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സ്കൂളുകളിലും അങ്കണവാടികളിലും ക്ളാസ് എടുക്കാനാണ് തെരേസാസിലെ വിദ്യാർത്ഥികൾ ശ്രമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.