SignIn
Kerala Kaumudi Online
Friday, 20 September 2024 2.42 AM IST

റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു.

Increase Font Size Decrease Font Size Print Page
cpz-rotary
ചെറുപുഴ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൻ്റെ ഉദ്ഘാടനം റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ കെ.എ. കുര്യാച്ചൻ നിർവ്വഹിക്കുന്നു.

ചെറുപുഴ: ചെറുപുഴ റോട്ടറി ക്ലബ് ഭാരവാഹികളായി വിജിൽ പോൾ (പ്രസിഡന്റ് ), സി. മിഥുൻ (സെക്രട്ടറി), റോയി ജോസഫ് (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ കെ.എ.കുര്യാച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാബു പാലാ അധ്യക്ഷത വഹിച്ചു. കെ.അരുൺ, ഡോ.സോജോ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.കാരുണ്യ സ്പർശം പ്രോജക്ടിന്റെ ഭാഗമായി ഡയാലിസിസ് ചെയ്യുന്ന നിർദ്ധന രോഗികൾക്കുള്ള ടോക്കൺ വിതരണോദ്ഘാടനവും13 വർഷമായി കിടപ്പുരോഗിയായ ജോബിൻ ജോർജിന് വീൽചെയർ വിതരണവും ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ നിർവഹിച്ചു.ഡോ.മുനിസ്വാമി, ഡോക്ടർ ടോണി പയസ്, ലിബിൻ ജോസഫ്, അജയ് ടോം, സോണി ജോസ് എന്നിവർക്കു അസിസ്റ്റന്റ് ഗവർണ്ണർ വിനയ കുമാർ അംഗത്വം നൽകി. റോട്ടറി ചെറുപുഴയുടെ ഒഫീഷ്യൽ മാഗസിൻ ആയ ഇംപൾസ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ മോഹൻദാസ് മേനോൻ പ്രകാശനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.