കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതിൽവാദിനെയും മുൻ ഡി.ജി.പി ആർ.ബി.ശ്രീകുമാറിനെയും വിട്ടയക്കണമെന്നും അവർക്കെതിരെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചുമത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കണമെന്നും ഭരണഘടനാ സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയതീവ്രവാദ പ്രവർത്തനങ്ങൾക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ വിപുലമായ പ്രതിഷേധ ക്യാമ്പയിനുകൾ നടത്തുവാൻ യോഗം തീരുമാനിച്ചു. ജൂലായ് ഏഴിന് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംവാദസദസ് എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പി.മുഹമ്മദ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ടി.കുഞ്ഞിക്കണ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.മോഹനൻ, ഒ.പി.അഷ്റഫ്, സലീം അണ്ടോണ, അനസ്, വി.പി.രാജീവൻ, പി.വി.രഘുദാസ്, പ്രദീപ്.യു, ഹംസ കണ്ണാട്ടിൽ, കെ.വി.ജയരാജൻ, ഷിബിൻ, മുസ്തഫ മുഹമ്മദ്, വിനു നീലേരി, കെ.പി.മുരളീധരൻ, ഡോ.യു.ഹേമന്ത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |