SignIn
Kerala Kaumudi Online
Friday, 20 September 2024 1.12 AM IST

വൈദ്യരത്നം സ്ഥാപകദിനാചരണം 12 ന്

Increase Font Size Decrease Font Size Print Page
1

തൃശൂർ: വൈദ്യരത്‌നം സ്ഥാപകൻ അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസിന്റെ സ്മരണാർത്ഥം വൈദ്യരത്‌നം ഗ്രൂപ്പ് സ്ഥാപക ദിനാചരണം 12ന് നടക്കും. കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം നിർവഹിക്കും.

സ്മാരകപ്രഭാഷണം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും മുഖ്യപ്രഭാഷണം സംവിധായകൻ സത്യൻ അന്തിക്കാടും നടത്തും. വൈദ്യരത്‌നം എം.ഡി. അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് അദ്ധ്യക്ഷനാകും. എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഇ.ടി. കൃഷ്ണൻ മൂസ് ആമുഖപ്രഭാഷണം നടത്തും.

എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഇ.ടി. യദുനാരായണൻ മൂസ്, കൗൺസിലർ സി.പി. പോളി, വൈദ്യൻ എ.പി.ഡി. നമ്പീശൻ, വൈദ്യരത്‌നം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ലത, പി.എസ്. നിധുൽ, ചീഫ് ജനറൽ മാനേജർ ടി.എൻ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന്, തലവേദനയ്ക്കുള്ള ചികിത്സ സംബന്ധിച്ച സെമിനാറുകളിൽ ഗവ. മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. റെന്നി ഐസക്, വൈദ്യരത്‌നം ഫൗണ്ടേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാമൻകുട്ടി, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ വൈസ് പ്രിൻസിപ്പൽ ഡോ. ശ്രീജ സുകേശൻ, വൈദ്യരത്‌നം സീനിയർ മെഡിക്കൽ കൺസൾട്ടന്റ് ഡോ. ജോസ് ടി. പൈകട, ഡോ. എസ്. അരവിന്ദ് തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.