പാലാ . മരിയ സദനം ഉൾപ്പെടെയുള്ള അഗതിമന്ദിരങ്ങൾക്ക് സർക്കാർ നൽകിയിരുന്ന റേഷൻ വിഹിതം വെട്ടിക്കുറച്ചത് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ആരോരും സംരക്ഷിക്കാൻ ഇല്ലാത്ത പാവങ്ങൾക്ക് നൽകിയിരുന്ന സഹായം പോലും കൃത്യമായി കൊടുക്കാൻ കഴിയാത്ത സർക്കാർ കെ റെയിലിന് പിറകെ നടക്കുന്നത് വിചിത്രമാണ്.
അടിയന്തരമായി അഗതി മന്ദിരങ്ങൾക്കുള്ള സാമ്പത്തിക ധനസഹായം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |