കോവളം :കോളിയൂർ അഖിൽ തന്ത്രി മെമ്മോറിയൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഖിലൻ തന്ത്രിയുടെ 12-ാം അനുസ്മരണം നാളെ വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖ ഹാളിൽ നടക്കും. അനുസ്മരണ യോഗം എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും.പൂങ്കുളം ശാഖാ പ്രസിഡന്റ് ജി. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. കുന്നുംപാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ,ഡോ.പി. പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ എന്നിവർ ചേർന്ന് അഖിലൻ സ്മാരക പുരസ്കാരം കവിയും ഗാനരചയിതാവുമായ ശിവാസ് വാഴമുട്ടത്തിന് സമ്മാനിക്കും.വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ,വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാമധു ,പൂങ്കുളം ശാഖാ സെക്രട്ടറി എൽ. രാജു പണിക്കർ, എൽ. രവീന്ദ്രപണിക്കർ, കോളിയൂർ വിജയൻ, കോളിയൂർ ലീല, മുട്ടയ്ക്കാട് ശാഖാ ഭാരവാഹികളായ എ.സതികുമാർ , സി. ഷാജിമോൻ, ടി.സുധീന്ദ്രൻ അഖിലൻ തന്ത്രിയുടെ പിതാവ് കോളിയൂർ സുന്ദർ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |