കൊച്ചി: പ്രശസ്ത ജർമ്മൻ ജാസ് സംഗീതജ്ഞ സ്റ്റെഫനി ലോട്ടർമോസറും സംഘവും അവതരിപ്പിക്കുന്ന ജാസ് സംഗീതനിശ ഇന്ന് ജോസ് ജംഗ്ഷനിൽ അരങ്ങേറും. വൈകിട്ട് ഏഴുമുതൽ മെട്രോയുടെ ഓപ്പൺഎയർ തിയേറ്ററിലാണ് പരിപാടി. കൊച്ചിമെട്രോയുടെയും ഗോഥെ സെൻട്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഗീതനിശ. ജാസ് മാത്രമല്ല സോൾ മ്യൂസിക്, പോപ്പ്, ഫങ്ക് മ്യൂസിക്, സാക്സോഫോൺ എന്നിവയെ ഏറ്റവും മനോഹരമായി സംയോജിപ്പിച്ചുള്ള സംഗീത പരിപാടിയാണ് സ്റ്റെഫനിയുടെയും സംഘത്തിന്റെയും പ്രത്യേകത. അലക്സ് എക്കാർറ്റ്, അകിം സായ്ഫെർറ്റ്, സിൽവൻ സ്ററൌസ് എന്നീ ജാസ് സംഗീതജ്ഞരും സ്റ്റെഫനിക്കൊപ്പമുണ്ട്. ജർമ്മൻ ഭാഷയുൾപ്പടെ പഠിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രമാണ് എറണാകുളത്തെ ഗോഥെ സെൻട്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |