എടക്കാട്: കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ ചാലയിൽ ചെള്ള് കടിയേറ്റ് പശുക്കിടാവ് ചത്തു.
വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ സഹായത്തോട് കൂടി പശുത്തൊഴുത്തും പരിസരവും ചെള്ള് നശീകരണം നടത്തി.
ചെള്ളിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ മാത്രമേ വിശദവിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് വെറ്റിനറി ഉദ്യോഗസ്ഥർ അറിയിച്ചു.എടക്കാട് സോണൽ ഹെൽത്ത് ഇൻസ്പെക്ടർ സി.എം രാജീവൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.അനിൽകുമാർ എടക്കാട് പ്രൈമറി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനത്ത് മുൻ കൗൺസിലർകെ. പ്രീത എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |