വടകര: ചോറോട് ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് നേടിയവരെയും പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ അനുമോദിച്ചു. ചോറോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് പോളിടെക്നിക്ക് റിട്ട.പ്രിൻസിപ്പൽ കെ.പി.രാജീവൻ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.മധുസൂദനൻ, സി.നാരായണൻ, ശ്യാമള പൂവ്വേരി, സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.എം.മോഹനൻ, ബി.പി.ഒ വി.വി.വിനോദ് കുമാർ, പ്രിൻസിപ്പൽ ഗിരീഷ് കുമാർ.എൻ.കെ, പ്രധാനാദ്ധ്യാപിക ജ്യോതി മാനോത്ത്, പ്രസാദ് വിലങ്ങിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉയർന്ന വിജയശതമാനം നേടിയ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |