ചിറ്റൂർ: ഗവ.കോളേജ് ചിറ്റൂർ സാമ്പത്തിക ശാസ്ത്രവിഭാഗം ലീഡ് ബാങ്ക് പാലക്കാടുമായി സഹകരിച്ച് 'ഡിജിറ്റൽ പേയ്മെന്റ് ഇക്കോസിസ്റ്റം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.കെ.അനുരാധ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ബേബി അദ്ധ്യക്ഷയായി.
കോളേജിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ജില്ലാ ലീഡ് ബാങ്ക് മാനേജർ ആർ.പി.ശ്രീനാഥ്, ലീഡ് ബാങ്ക് ഓഫീസർ വി.സന്തോഷ്, ചിറ്റൂർ കാനറാ ബാങ്ക് ഓഫീസർ ആർ.ദീപു എന്നിവർ വിഷയാവതരണം നടത്തി. സെമിനാറിന് ശേഷം കുട്ടികൾക്കായി കാർട്ടൂൺ മത്സരം സംഘടിപ്പിച്ചു.
സാമ്പത്തിക ശാസ്ത്ര വിഭാഗം ഡോ.എ.സി.കവിത, ഡോ. മഞ്ജു വർഗീസ്, ഡോ.പി.സ്മിത, ഡോ.എം.സുമതി എന്നിവർ നേതൃത്വം നൽകി. വാർഷികാഘോഷ കൺവീനർ ഡോ.പി.മുരുകൻ, പി.ടി.എ സെക്രട്ടറി മനു ചക്രവർത്തി, എൻ.ബ്രിജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |