SignIn
Kerala Kaumudi Online
Thursday, 19 September 2024 12.49 AM IST

പിതൃക്കൾക്ക് ബലിയിട്ട് വിശ്വാസികൾ.

Increase Font Size Decrease Font Size Print Page
vavubal

കോട്ടയം. പിതൃമോക്ഷം തേടി നിരവധി വിശ്വാസികൾ ബലിതർപ്പണം നടത്തി. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷം മുടങ്ങി കിടന്ന കർക്കടക വാവുബലിയാണ് ഇന്നലെ നടന്നത്. നാഗമ്പടം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ വേദഗിരി, വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടന്നു. ജില്ലയിലെ മിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണ സൗകര്യങ്ങളും വിശേഷാൽ ചടങ്ങുകളും ക്രമീകരിച്ചിരുന്നു. ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ ബലിതർപ്പണം നടത്തുന്നതിനായി നിരവധി പേരാണ് എത്തിയത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.

നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ മണപ്പുറത്ത് ബലിതർപ്പണം നടന്നു. ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രി, മേൽശാന്തി കുമരകം രജീഷ് ശാന്തി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. തിരുവഞ്ചൂർ എസ്.എൻ.ഡി.പി യോഗം 1027ാം നമ്പർ നരിമറ്റം ശാഖായോഗത്തിന് കീഴിലുള്ള ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി മുത്തലപുരം രതീഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. കാഞ്ഞിരപ്പാറ ഗുരുദേവ ക്ഷേത്രത്തിൽ വേങ്ങയ്ക്കൽ രാജപ്പൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം 2404ാം പുഴവാത് ശാഖ ഗുരുദേവ ക്ഷേത്രത്തിൽ സുമേഷ് ശാന്തി കാർമികത്വം വഹിച്ചു. തിരുവഞ്ചൂർ ശ്രീചമയംകര ദേവീക്ഷേത്രത്തിൽ മേൽശാന്തി ജ്യേതിഷ രത്നം പള്ളം അനീഷ് നാരായണൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം 501ാം മാങ്ങാനം ശാഖ ഗുരുദേവ ക്ഷേത്രത്തിൽ മേൽശാന്തി പ്രശാന്ത് ശാന്തി കാർമികത്വം വഹിച്ചു. മുട്ടമ്പലം ഗുരുധർമ്മ സമിതിയുടെ നേതൃത്വത്തിൽ കൊപ്രത്ത് കടവിൽ ബലി തർപ്പണം നടന്നു. വിശ്വഹിന്ദു പരിഷത്തിന്റെയും കോടിമത ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ കോടിമത കടവിൽ താന്ത്രികാചാര്യൻ പി.ആർ ദീപക് മുഖ്യകാർമ്മികത്വം വഹിച്ചു. അയർക്കുന്നം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ജയകൃഷ്ണ ശാസ്ത്രി മുഖ്യകാർമികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം 130 ാം നമ്പർ അക്കരപ്പാടം ശാഖ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ മേൽശാന്തി അജിത് മഹാദേവൻ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം 2766ാം വെള്ളൂർ വടക്ക് ശാഖാ ഗുരുദേവ ക്ഷേത്രം, 1265ാം നമ്പർ കുറിച്ചി ശങ്കരപുരം ശ്രീ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും തർപ്പണ ചടങ്ങുകൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, BALI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.