റാന്നി- കോസ് വേ വെള്ളത്തിനടിയിലായതോടെ ആശുപത്രിയിലെത്താൻ വഴിയില്ലാതായ രോഗിയായ വൃദ്ധനെയും ഭാര്യയെയും ചുമന്ന് പുഴകടത്തി നാട്ടുകാർ മുക്കുട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഴിവേലിൽ കുഞ്ഞാണ് ശ്വാസം മുട്ടൽ മൂലം അവശനായത്. ആശുപത്രിയിലേക്ക് പോകേണ്ടത് അറയാഞ്ഞിലിമൺ കോസ് വേയിലൂടെയാണ്. ശക്തമായ മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കോസ്വേ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതോടെ പ്രദേശം ഒറ്റപ്പെട്ടുപോയിരുന്നു. ഇവിടെ പാലം സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പക്ഷേ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മൂന്നുവശവും വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട പ്രദേശമാണ് അറയാഞ്ഞിലിമണ്ണ് . മഴ ശക്തമാകുന്നതോടെ ഇവരുടെ ദുരിതം തുടങ്ങും. തൂക്കുപാലമെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |