കാഞ്ഞങ്ങാട്: ഇന്റർനാഷണൽ സംഘടനയായ ഒയിസ്ക്കയുടെ കാഞ്ഞങ്ങാട് ചാപ്റ്റർ കാരാട്ട് വയൽ പാടത്ത് നെൽകൃഷി നടത്തുന്നു. രണ്ടേക്കർ സ്ഥലത്ത് നടത്തുന്ന കൃഷിയുടെ നടീൽ ഉത്സവം കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റും മികച്ച കർഷകനുമായ എൻജിനീയർ സി. കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് പി.പി കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പി.വി രാജേഷ്, പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു.
110 ദിവസത്തിനകം വിളവ് ലഭിക്കുന്ന ആതിര ഇനത്തിൽപ്പെട്ട വിത്ത് ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. സംഘടനാ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഗുണനിലവാരമുള്ള അരി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കൃഷി നടത്തുന്നത്. വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിലിന്റെ ഇടവേളകളിലാണ് കൃഷി പരിപാലനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |