കോഴിക്കോട് : മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് തുഷാരഗിരിയിൽ നടക്കുന്ന അന്തർദേശീയ കയാക്കിംഗ് മത്സരത്തിന്റെ പ്രചാരണാർത്ഥം ഇന്ന് സൈക്ലിംഗ് സംഘടിപ്പിക്കും. മാനാഞ്ചിറയിൽ നിന്ന് ആരംഭിക്കുന്ന സൈക്ലിംഗ് രാവിലെ ഏഴിന് ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്യും. സൈക്ലിംഗ് സംഘത്തെ പുലിക്കയത്ത് ലിന്റോ ജോസഫ് എം.എൽ.എ സ്വീകരിക്കും.
എട്ടിന് സ്ത്രീകൾക്ക് മാത്രമായി മഴനടത്തവും സംഘടിപ്പിക്കുന്നുണ്ട്. തുഷാരഗിരിയിൽ രാവിലെയാണ് മഴനടത്തം. സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേൾഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും ചേർന്നാണ് മഴനടത്തം സംഘടിപ്പിക്കുന്നത്.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ സംയുക്തമായാണ് കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
12,13,14 തീയതികളിലാണ് മത്സരം. കയാക്കിംഗിൽ പുലിക്കയം സ്റ്റാർട്ടിംഗ് പോയിന്റും ഇലന്തുകടവ് എന്റിംഗ് പോയിന്റുമാവും. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സരങ്ങളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |