SignIn
Kerala Kaumudi Online
Thursday, 19 September 2024 1.28 AM IST

ഇതര സംസ്ഥാന ശീതള പാനീയങ്ങൾ നിയന്ത്രിക്കണം

Increase Font Size Decrease Font Size Print Page
soda
മാനുഫാക്‌ചേഴ്‌സ് അസോ. ഓഫ് സോഡാ ആന്റ് സോഫ്റ്റ് ഡ്രിങ്ക്‌സ്(മാസ്)കേരള സംസ്ഥാന കണ്‍വെന്‍ഷന്‍ കണ്ണൂര്‍ ഗുരുഭവനില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍. എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സോഡാ മേഖലയെ സംരക്ഷിക്കുന്നതിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നുവരുന്ന ശീതളപാനീയങ്ങൾ നിയന്ത്രിക്കണമെന്നും സോഡാ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില നിയന്ത്രിക്കണമെന്നും മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ഓഫ് സോഡാ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്സ് സംസ്ഥാന കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വെള്ളം പരിശോധനയ്ക്കുള്ള ലാബ് ടെസ്റ്റിംഗ് ചാർജ്ജ് കുറയ്ക്കണമെന്നും ഓഫ് സീസൺ കാലത്ത് കറന്റ് ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഗുരുഭവനിൽ നടന്ന കൺവെൻഷൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.എച്ച് പ്രദീപൻ അദ്ധ്യക്ഷനായി. ട്രേഡ് യൂനിയൻ നേതാക്കളായ താവം ബാലകൃഷ്ണൻ, എം.എ കരീം,​ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എ.വി ശശിധരൻ, കെ.സി റോയ്, അബ്ദുൽ സത്താർ, പി.കെ ഹംസ, എം.പി ഷംസുദ്ദീൻ, വാസുദേവൻ, അശോകൻ വയ്യാട്ട്, ചന്ദ്രദാസൻ, കെ. രഞ്ചിത്ത് പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, SODA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.