ഹരിപ്പാട്: ട്രെയിനിടിച്ച് മരിച്ചെന്നു സംശയിക്കുന്ന റിട്ട. സൈനികന്റെ തല തെരുവ് നായ കടിച്ചെടുത്ത് അര കിലോമീറ്റർ അകലെ പാളത്തിനു സമീപത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. തീരദേശ പാതയിൽ ചേപ്പാട് എലവക്കളങ്ങര റെയിൽവേ കോസിന് സമീപം ചേപ്പാട് ആയിക്കാട് മണ്ടത്തേരിൽ ചന്ദ്രബാബുവിന്റെ (62) മൃതദേഹമാണ് തലയില്ലാത്ത നിലയിൽ ട്രാക്കിനോടു ചേർന്ന് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ വീടിനു മുന്നിൽ പുരുഷന്റെ തല കണ്ട് പരിഭ്രാന്തരായ വീട്ടുകാർ കരീലക്കുളങ്ങര പൊലീസിൽ വിവരം അറിയിച്ചു.
സി.സി.ടി.വി പരിശോധനയിലാണ് തെരുവ് നായ തല കടിച്ചെടുത്ത് പോകുന്നതു കണ്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ റെയിൽവേ ട്രാക്കിൽ മൃതശരീരത്തിന്റെ ബാക്കിഭാഗം കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: നടാഷ. മക്കൾ: ബിൻഷ ബാബു, അനുരൂപ് ചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |