SignIn
Kerala Kaumudi Online
Thursday, 19 September 2024 12.51 PM IST

ആദ്യത്തെ സംരംഭക സൗഹൃദ തദ്ദേശ സ്ഥാപനമായി തൃശൂർ

Increase Font Size Decrease Font Size Print Page
rajeev

തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ സംരംഭക സൗഹൃദ തദ്ദേശ സ്ഥാപനമായി തൃശൂർ കോർപറേഷനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് ശക്തൻ ആർക്കേഡിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി.രാജീവ് പ്രഖ്യാപനം നടത്തും. സംരംഭകർക്ക് ആവശ്യമായ സേവനം നൽകാനുള്ള എന്റർപ്രണർ സപ്പോർട്ട് സെല്ലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ശക്തൻ ആർക്കേഡിൽ അഞ്ചാം നിലയിൽ 1000 സ്‌ക്വയർ ഫീറ്റിലാണ് എന്റർപ്രണർ സപ്പോർട്ട് സെൽ. സംരംഭക വർഷത്തിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിൽ 2000 സംരംഭങ്ങൾ ആരംഭിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. സംരംഭകർക്ക് ലൈസൻസ് അനുവദിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പി.ബാലചന്ദ്രൻ എം.എൽ.എ സ്വയം തൊഴിൽ വായ്പ വിതരണം ചെയ്യും. മേയർ എം.കെ.വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വിശിഷ്ടാതിഥിയാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ്.കൃപകുമാർ മുഖ്യപ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ENTREPRENEUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.