മടിക്കൈ: കനത്ത മഴയ്ക്ക് കഴിഞ്ഞ് മാനം തെളിഞ്ഞതിന് പിന്നാലെ മടിക്കൈ പഞ്ചായത്തിലെ മലപ്പച്ചേരി, കോതോട്ടുപാറ, മൂന്നു റോഡ് തുടങ്ങിയ ഇടങ്ങളിൽ പാറകൾ നീലപരവതാനി വിരിച്ച പോലെയുള്ള കാഴ്ചയാണിപ്പോൾ.ഓണപൂക്കളിൽ ഉൾപെടുന്ന കാക്കപ്പൂക്കളുടെ സമൃദ്ധിയാണ് ഇവിടമടക്കമുള്ള മലബാറിലെ ഇടനാടൻ ചെങ്കൽകുന്നുകളെ ആകർഷകമാക്കിയിരിക്കുന്നത്.
കണ്ണിനു കുളിരു പകരുന്ന ഈ കാഴ്ച മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം പൂക്കളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. കാക്കപ്പൂ സമൃദ്ധി കാണാനും പകർത്താനും പാറപ്രദേശങ്ങളിലേക്ക് ആളുകൾ ധാരാളമായി എത്തുന്നുണ്ട്.
വിരിഞ്ഞു കഴിഞ്ഞാൽ ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്നതാണ് കാക്കപൂക്കളുടെ പ്രത്യേകത. യൂറ്റിക്കുലെറിയ എന്ന ശാസ്ത്ര നാമത്തിലാണ് കാക്കപ്പൂക്കൾ അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |