ചേലക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചേലക്കര പഞ്ചായത്ത് യൂണിറ്റ് കുടുംബ സംഗമവും പഴയന്നൂർ ബ്ലോക്ക് കേണൽ പോൾസൺ സ്മാരക വിമുക്തഭട ഭവന്റെ വാർഷികവും ഇന്ന് നടക്കും. തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് വാർഷികം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. ക്യാപ്ടൻ വി.വി.സ്വാമിനാഥൻ അദ്ധ്യക്ഷനാകും.
സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.ആർ. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തും. മേജർ ഷിബു ഷെറീഫ്, വിംഗ് കമാൻഡർ പി.എൻ.എസ്. നായർ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ ടീച്ചർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഇ. വേണുഗോപാലൻ മേനോൻ, സംഘടന ജില്ലാ പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് എം., മഹിളാ സംസ്ഥാന പ്രസിഡന്റ് പി. ഇന്ദിരാദേവി, രാധാമണി സുകുമാരൻ, എ. കേശവൻ, ഉഷ ബാലകൃഷ്ണൻ, ക്യാപ്ടൻ ശശികുമാർ, ഡി. ബാലകൃഷ്ണൻ, ശ്രീധരൻ, രാമൻ കുട്ടി, രാജശേഖരൻ, രമണി, പഞ്ചായത്ത് അംഗം വി.കെ. നിർമ്മല തുടങ്ങിയവർ സംസാരിക്കും.
വെട്ടിക്കാട്ടിരി കഫേ മക്കാനി ഉടമ അബ്ദുൾ സലാം മക്കാനിയെ ആദരിക്കും. രാവിലെ ഒമ്പതിന് ചേലക്കര എസ്.എം.ടി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ഘോഷയാത്ര തോന്നൂർക്കരയിലേക്ക് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |