ഇരിങ്ങാലക്കുട: അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ലോയേഴ്സ് ക്ലാർക്ക്സ് അസോ. ആറാം സംസ്ഥാന സമ്മേളനം. ടൗൺ ഹാളിൽ നടന്ന സമാപന പൊതുസമ്മേളനം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ബി.രാജശേഖരൻ അദ്ധ്യക്ഷനായി. സി.ഡി. പ്രദീപൻ, കെ. സെബാസ്റ്റ്യൻ, രാജ്കുമാർ, ഷാജു കാട്ടുമാത്ത്, മധുകുമാർ എന്നിവർ സംസാരിച്ചു. ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താക്ക് സെമിനാർ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ ജഡ്ജ് കെ.എസ്. രാജീവ് അദ്ധ്യക്ഷനായി. അഡ്വ. രഞ്ജിത്ത് തമ്പാൻ, പി.സി. രാജീവ്, സി.ഡി. പ്രദീപൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മുൻസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിച്ച പ്രകടനം സമ്മേളന വേദിയിൽ സമാപിച്ചു. പുതിയ ഭാരവാഹികളായി കെ.ബി. രാജശേഖരൻ നായർ (പ്രസിഡന്റ്), സി.ഡി. പ്രദീപൻ, രാജേന്ദ്രൻ ആറ്റിങ്ങൽ (വൈസ് പ്രസിഡന്റുമാർ), കെ. രാജമാണിക്യം (ജന. സെക്രട്ടറി), രാജ്കുമാർ മണ്ണാർക്കാട്, എസ്.എസ്. സുധീർ (സെക്രട്ടറിമാർ), ഷാജു കാട്ടമാത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |