SignIn
Kerala Kaumudi Online
Thursday, 19 September 2024 9.15 AM IST

ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​സ്വാ​ഗ​ത​സം​ഘ​ ​രൂ​പീ​ക​ര​ണം

Increase Font Size Decrease Font Size Print Page
22-anto

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ മന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാതല സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയെ രാഷ്ട്രീയ എതിരാളികൾ ആകാംഷയോടെ ഉറ്റനോക്കുന്നു. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനുള്ള യാത്രയായി രാഹുൽ ഗാന്ധിയുടെ പദയാത്ര മാറുമെന്നും ആന്റോ ആന്റണി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർക്ക്, മുൻ മന്ത്രി പന്തളം സുധാകരൻ, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി എക്‌​സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തുങ്കൽ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, കാട്ടൂർ അബ്ദുൾ സലാം, സുനിൽ എസ്.ലാൽ, സജി കൊട്ടക്കാട്, കെ.ജാസിംകുട്ടി, റോജി പോൾ സാനിയേൽ, എൻ.സി.മനോജ്, രാജേഷ് ചാത്തങ്കരി, ജ്യോതിഷ് കുമാർ മലയാലപ്പുഴ, തോപ്പിൽ ഗോപകുമാർ, കുഞ്ഞുഞ്ഞമ്മ ജോസഫ്, അൻസർ മുഹമ്മദ്, പി.ജി.ദിലീപ്കുമാർ, എസ്.ബിനു, ഷാം കുരുവിള എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.