2000 ഗണപതി വിഗ്രഹങ്ങളുടെ പ്രദർശനം
തിരുവനന്തപുരം : വിനായക ചതുർത്ഥി ദിനത്തിൽ സൂര്യ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.തൈക്കാട് ഗണേശത്തിൽ അതിരാവിലെ ഗണപതിഹോമത്തിന് ശേഷം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12വരെ ഭജനയും പ്രസാദ വിതരണവും നടക്കും.ഇതേസമയം സൂര്യാ കൃഷ്ണമൂർത്തിയുടെ വീട്ടിലെ 2000 ഗണപതിവിഗ്രഹങ്ങൾ പൊതുജനങ്ങൾക്ക് കാണാനായി സൗകര്യമുണ്ട്.സ്വാമിമുകുന്ദന്റെ നേതൃത്വത്തിൽ പാളയം ഗണപതിക്ഷേത്ര ഭജനസംഘവും തുടർന്ന് ഡോ.വാഴമുട്ടം ചന്ദ്രബാബുവുമാണ് ഭജന ആലപിക്കുന്നത്.വൈകിട്ട് 6.45 ന് ഊർമിളാ ഉണ്ണി എഴുതിയ ഏകദന്തൻ എന്ന കോഫിടേബിൾ പുസ്തകത്തിന്റെ പ്രകാശനം മധുപാൽ നിർവഹിക്കും.തുടർന്ന് ഉത്തരാ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന ഗണേശ മാർഗം ഭരതനാട്യ നൃത്തശില്പവും ഗണേശം ഓഡിറ്റോറിയത്തിൽ അരങ്ങേറും.ആഗസ്റ്റ് 30ന് വൈകിട്ട് 6.45ന് കാവാലം ശ്രീകുമാറിന്റെ കർണാടക സംഗീത കച്ചേരി അരങ്ങേറും.രണ്ടു ദിവസവും പ്രവേശനം സൗജന്യമായിരിക്കുമെന്ന് സൂര്യകൃഷ്ണ മൂർത്തി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |