കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് ഓഡിറ്റോറിയത്തിൽ ഡോ. സെയ്ത് സൽമ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര വിതരണപരിപാടി ‘ടോപ്പേഴ്സ് മീറ്റ്’ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ പി.എച്ച് താഹ അദ്ധ്യക്ഷത വഹിച്ചു. ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി ഡോ. പി.സി അൻവർ ഫൗണ്ടേഷൻ ലോഗോ പ്രകാശനം നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ ടി.കെ ചന്ദ്രൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി.എൻ ബാലകൃഷ്ണൻ നമ്പ്യാർ, കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വി.പി ഗീത കുമാരി, പ്രഫ. പി.സി സുനിത, പി.പി. റഷീദലി, അബ്ദുൽ കബീർ, മാന്വൽജോർജ്, പ്രതിനിധി ഡോ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |