തൃശൂർ: ഭിന്നിച്ച ജനതയെ ഒന്നിപ്പിക്കുകയെന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി പെരുമാൾ വിശ്വനാഥൻ. മഹാത്മാ ഗാന്ധി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയാണ് യാത്ര നടത്തിയതെങ്കിൽ മോദി ഭരണത്തിൽ ഭിന്നിച്ച ജനങ്ങളെ ഒന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര. ഭാരത് ജോഡോ യാത്രയുടെ ജില്ലാ സ്വാഗതസംഘം അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പെരുമാൾ വിശ്വനാഥൻ.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, പദ്മജ വേണുഗോപാൽ, അനിൽ അക്കര, ഒ. അബ്ദുറഹിമാൻ കുട്ടി, പി.എ. മാധവൻ, ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്ദുൾസലാം, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസ്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, നിജി ജസ്റ്റിൻ, സി.ഒ. ജേക്കബ്, കെ.എഫ്. ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |