SignIn
Kerala Kaumudi Online
Friday, 20 September 2024 4.44 AM IST

തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം

Increase Font Size Decrease Font Size Print Page
ganesolsavam

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. തളിപ്പറമ്പ് ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടക്കുന്ന സാർവ ജനിക ഗണേശോത്സവത്തിന്റെ വിഗ്രഹ നിമഞ്ജന മഹാഘോഷ യാത്രയുടെ പശ്ചാത്തലത്തിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈകുന്നേരം തൃച്ചംബരം വിഘ്നശ്വര നഗ റിൽ നിന്നാരംഭിച്ച് നഗരത്തിലൂടെ കുപ്പം കടവിലെത്തി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതാണ് ചടങ്ങ്. വൈകീട്ട് 4മണി മുതൽ 7മണി വരെയാണ് നിയന്ത്രണം. മന്ന ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചിന്മയ റോഡിലൂടെ വഴി തിരിച്ചുവിടും. ധർമ്മശാല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഏഴാംമൈലിൽ നിന്ന് മുള്ളൂൽ വഴിയും തിരി ച്ചുവിടും. ദേശീയ പാതയിലൂടെ കടന്നുപോകേണ്ട ലോറി ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ റാലിക്ക് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. നഗരത്തിൽ വൈകുന്നേരം മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയും പൊലീസ് ഏർപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.