ബാലരാമപുരം: സർക്കാർ ടൂറിസം വകുപ്പും പള്ളിച്ചൽ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഓണം വാരോഘോഷത്തിൽ പൂങ്കോട് വാർഡിൽ വെട്ടുബലിക്കുളത്തെ ബോട്ട് സർവീസ് മുഖ്യ ആകർഷണങ്ങളിൽ ഒന്നാകും. ഓണം വാരോഘോഷത്തോടനുബന്ധിച്ച് പള്ളിച്ചൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ വെട്ടുബലിക്കുളത്തെ ചെളിക്കെട്ട് നീക്കം ചെയ്ത് കുളം ബോട്ട് സർവീസിന് സജ്ജമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറാണ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്യുന്നത്. രണ്ട് ബോട്ടുകളിലായി നാല് ലൈഫ് ഗാർഡുകളുടെ സേവനവും ഒരുക്കിയിട്ടുണ്ട്. ബോട്ട് സവാരിക്ക് കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് ഇരുപത് രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. 4 മുതൽ 11 വരെയാണ് ബോട്ട് സർവീസ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |