പെരുനാട് : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് പെരുനാട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മഠത്തുംമൂഴി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടന്ന ചതയദിനസന്ദേശ വിളംബര റാലിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പിയോഗം റാന്നി യൂണിയൻ ശാഖാ കൂട്ടായ്മ ചെയർമാൻ പി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകളിൽ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയുടെ നേതൃത്വത്തിൽ സ്വീകരണം ഏറ്റുവാങ്ങി. സംയുക്തസമിതി നേതാക്കന്മാരായ രാജു വാഴവിളയിൽ, എ.എൻ.വിദ്യാധരൻ, സോമരാജൻ അരയ്ക്കനാലിൽ, സൂരജ് വയറൻമാരുതി, ദീപു കണ്ണനുമൺ, വിവിധ ശാഖാ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |