വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി കുട്ടിപ്പോലീസിന്റെ ഓണം ക്യാമ്പ് "ചിരാത് 2022 " കുറ്റ്യാടി എം.എൽ.എ കെ പി കുഞ്ഞമ്മത്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനദ്ധ്യാപകൻ പി.കെ ജിതേഷ് അദ്ധ്യക്ഷനായി. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ കെ.പി ബിജിയെ ചടങ്ങിൽ അനുമോദിച്ചു. മൂന്ന് ദിവസത്തെ ക്യാമ്പാണ് സ്കൂളിൽ നടക്കുന്നത്. വാർഡ് മെമ്പർ സിമി, സ്കൂൾ മാനേജർ പി രാജൻ, പി.ടി.എ പ്രസിഡന്റ് എൻ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ഇ.അശോകൻ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി പി.പി പ്രഭാകരൻ, എസ്.പി.സി ഡിഐ. എൻ ,കെ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.പി.സി സി.പി.ഒ രവി സ്വാഗതവും അസിസ്റ്റന്റ് സി.പി.ഒ ധന്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |