നാദാപുരം: നാദാപുരം പാലിയേറ്റീവ് കെയർ ആരംഭിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിലേക്കുള്ള ഉപകരണങ്ങൾക്കായി യു.എ.ഇ. സ്നേഹതീരം പ്രവാസി കൂട്ടായ്മ സമാഹരിച്ച ഫണ്ട് കൈമാറി. സ്നേഹതീരം കൂട്ടായ്മ സെക്രട്ടറി അനസ് നാദാപുരം പാലിയേറ്റീവിനു വേണ്ടി സർക്കിൾ ഇൻസ്പക്ടർ ഫായിസ് അലിക്ക് ചെക്ക് കൈമാറി.
നാദാപുരത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പരേതനായ ഇയാം കുടി അബ്ദുൾ റസാഖിന്റെ സ്മരണയ്ക്കായിട്ടാണ് സ്നേഹതീരം കൂട്ടായ്മ ഫണ്ട് ശേഖരിച്ചത്.
വാണിമേൽ ചീക്കിലോട്ട് കുടുംബം പാലിയേറ്റീവിനായി ആശുപത്രി കട്ടിലുകൾ കൈമാറി.
യോഗത്തിൽ നാദാപുരം പാലിയേറ്റീവ് ചെയർമാൻ കെ. ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ കെ.പി.സൂപ്പി, കൺവീനർ എ.റഹിം, പി. അബ്ദുള്ള, എ. ആമിന , സി.കെ. ജമീല, സുധാറാണി, ടി.നഫീസ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വളണ്ടിയർമാർക്കുളള സർട്ടിഫിക്കറ്റ് വിതരണവും സർക്കിൾ ഇൻസ്പെക്ടർ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |