ഏറ്റുമാനൂർ . നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ തെള്ളകം വലിയവീട്ടിൽ ബുധലാൽ വി ജോസിനെ (23) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വേണ്ടി തെരച്ചിൽ ശക്തമാക്കി. ബംഗളൂരു സായ് നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാൾ വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്കിൽ കയറി ഒളിച്ചെങ്കിലും സാഹസികമായി പിടികൂടി. ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |