കോഴിക്കോട്: ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച താലൂക്ക് തല ഹെൽപ്പ് ഡെസ്ക് ക്യാമ്പ് ഉദ്ഘാടനം തോപ്പയിൽ ബീച്ചിലെ കാമ്പുറം ചൈതന്യ അങ്കണവാടിയിൽ ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. ജില്ലയിൽ ഇതുവരെ എൺപത്തി അയ്യായിരത്തോളം പേർ വോട്ടർപട്ടികയുമായി ആധാർ ലിങ്ക് ചെയ്തു. ആധാർ വോട്ടർപട്ടികയുമായി ലിങ്ക് ചെയ്യുന്നതിന് ബി.എൽ.ഒ മാർ വീടുകൾ സന്ദർശിക്കുന്നതും ജനങ്ങളെ സഹായിക്കുകയും ചെയ്യും. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് തഹസിൽദാർ എ.എം പ്രേംലാൽ സ്വാഗതവും കോഴിക്കോട് എൽ.ആർ. തഹസിൽദാർ ശ്രീകുമാർ സി. നന്ദിയും പറഞ്ഞു. ബി.എൽ.ഒ മല്ലികയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |