പഴയങ്ങാടി:നവമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട സഹപാഠികളായ പതിനേഴുകാരികളെ പാതിരാത്രിയിൽ വീട്ടിലെത്തി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. ആന്തൂർ ധർമ്മശാല സ്വദേശി പുത്തൻവീട്ടിൽ റെജിൽ റോബിൻ (21),പറശ്ശനിക്കടവ് സ്വദേശി കെ.അരുൺ(20) എന്നിവരെയാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി .എൻ.സന്തോഷ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാ ഗ്രാം വഴി പരിചയപ്പെട്ട സ്റ്റേഷൻ പരിധിയിലെ പതിനേഴുകാരികളുടെ വീട്ടിൽ ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ എത്തിയ യുവാക്കൾ വീട്ടുകാർ അറിയാതെ അകത്ത് പ്രവേശിക്കുകയും പെൺ കുട്ടികളുടെ മുറിയിലെത്തുകയുമായിരുന്നു. പീഡനത്തിന് ശേഷം യുവാക്കൾ മുങ്ങി. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ പെൺകുട്ടികൾ നേരം വൈകി വീട്ടിലെത്തിയപ്പോഴാണ് യുവാക്കൾ പീഡിപ്പിച്ച വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെ ടുത്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കോടതിയിൽ എത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.