വിറ്റുവരവ് 2.52കോടി
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീയുടെ ഓണച്ചന്തകൾ വഴിയുള്ള വിപണനത്തിൽ ആലപ്പുഴ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി. ഓണക്കാലത്ത് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി പ്രവർത്തിച്ച കുടുംബശ്രീ ഓണച്ചന്തകൾ വഴി 2.52കോടി രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്. തൈക്കാട്ടുശ്ശേരി, തണ്ണീർമുക്കം പഞ്ചായത്തുകളാണ് വിറ്റുവരവിൽ യഥാക്രമം ജില്ലയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് .കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളോടൊപ്പം കുടുംബശ്രീ ജെ.എൽ.ജി യൂണിറ്റുകളുടെ വിവിധയിനം പച്ചക്കറികളും പൂക്കളും ഓണച്ചന്തകളിൽ ലഭ്യമായിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ജെ.ബാബു, എ.ഡി.എം.സി എം.ജി.സുരേഷ്, ഡി.പി.എം സാഹിൽ ഫെയ്സി തുടങ്ങിയവരാണ് ഓണച്ചന്തകൾക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |