കുറ്റ്യാടി: സ്നേഹസ്പർശം ഡയാലിസ് സെന്ററിൽ നിന്ന് പിരിച്ചുവിട്ട നാല് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യു.ഡി എഫ് സമര സഹായ സമിതി രൂപീകരിച്ചു. കുറ്റ്യാടി, കായക്കൊടി, മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലെ യു.ഡി.എഫ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. യോഗത്തിൽ ശ്രീജേഷ് ഊരത്ത്, എം.കെ.അബ്ദുൾ റഹ്മാൻ, പി.കെ.സുരേഷ്, കെ.പി.ബിജു, സി.കെ.രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇല്ലത്ത് അസീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി.പത്മനാഭൻ (പ്രസിഡന്റ് ), വി.കെ.ഫെസൽ (കൺവീനർ), കെ.പി.അബ്ദുൾ മജീദ് (വൈസ് പ്രസിഡന്റ്), അബ്ദുൾ അസീസ് (ജോ.കൺവീനർ), പി.ജി.സത്യനാഥ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |