കൊച്ചി: അഞ്ചുമന വിശ്വകർമ്മ ധർമ്മോദ്ധാരണ സമാജം 17 ന് വിശ്വകർമ്മ ദിനാഘോഷം നടത്തും. രാവിലെ 9 ന് അഞ്ചുമന ക്ഷേത്ര മൈതാനത്ത് സമാജം പ്രസിഡന്റ് കെ.എൻ.സജീവൻ പതാക ഉയർത്തും. തുടർന്ന് വിശ്വകർമ്മ മണ്ഡപത്തിൽ സമാജാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് 4 ന് പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രാങ്കണത്തിൽ നിന്നും സിവിൽലൈൻ റോഡ്- ദേശീയപാത വഴി അഞ്ചുമനയിലേക്ക് വിശ്വകർമ്മ ദേവനെ എഴുന്നെള്ളിച്ചുകൊണ്ടുള്ള ശോഭായാത്രയിൽ സമാജത്തിന്റെ 22 ശാഖകളിലെ അംഗങ്ങൾ പങ്കെടുക്കും.
തുടർന്ന് അഞ്ചുമന വിശ്വകർമ്മ മണ്ഡപഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |