കുമരകം. കുമരകത്തെ പ്രളയ ബാധിതർക്കായി റോട്ടറി ഇന്റർ നാഷണൽ 3211 ന്റെ ആഭിമുഖ്യത്തിലുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കൊവിഡിനു ശേഷം സാധന സാമഗ്രികളുടെ വിലക്കയറ്റം നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതു കണക്കിലെടുത്ത് ജനപ്രതിനിധികളും മറ്റും യോഗം ചേർന്ന് മൂന്നു മാസത്തിനകം വീടുകൾ പൂർത്തീകരിക്കാൻ തീരുമാനിച്ചതായി ഇ.കെ ലൂക്ക് അറിയിച്ചു. റോട്ടറി ഇന്റർനാഷണൽ ഗവർണർ രമേഷ് അഗർവാൾ, ബ്ലോക്ക് പഞ്ചായത്തംഗം മേഖലാ ജോസഫ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഐ ഏബ്രഹാം, ഷീമാ രാജേഷ്, പി.കെ സേതു, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |