കൊച്ചി: അഖില കേരള വിശ്വകർമ്മ മഹാസഭ 17ന് വിശ്വകർമ്മദിനം താലൂക്ക് യൂണിയൻ കേന്ദ്രങ്ങളിൽ ആഘോഷിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ. ശശി, സെക്രട്ടറി പി. മോഹനൻ എന്നിവർ അറിയിച്ചു. വാദ്യമേളങ്ങളുടെയും തെയ്യം, തിറ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെയും ശോഭയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ എല്ലാ കേന്ദ്രങ്ങളിലും നടക്കും.
സഭ വൈസ് പ്രസിഡന്റ് വി.എ. അപ്സലൻ, സംസ്ഥാന സെക്രട്ടറി പി.കെ. തമ്പി, കൗൺസിൽ അംഗങ്ങളായ ടി.എ. അരവിന്ദൻ, പി.എസ് ഭാസ്കരൻ, മഹിളാസംഘം വൈസ് പ്രസിഡന്റ് ശാരദ വിജയൻ, എ.എസ്. അപ്പുക്കുട്ടൻ (ആലുവ), എം.പി. വിനോദ് (പറവൂർ), പി.എസ്. പ്രഭാകരൻ (കണയന്നൂർ), ടി.കെ. സോമൻ (മൂവാറ്റുപുഴ), അഡ്വ. രാധാകൃഷ്ണൻ (കോതമംഗലം), കെ.പി. വേണു (പെരുമ്പാവൂർ), വി.ജി. രവീന്ദ്രൻ (കോലഞ്ചേരി) എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |