തിരുവല്ല: സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ തിരുവല്ല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ് അദ്ധ്യക്ഷനായി. ബി.സജീഷ് ഉല്ലാസ് ആർ.നായർ, എം.രഞ്ജിത്ത്, കവിത. എസ്, പീറ്റർ എൻ.ഐ., കപിൽദേവ്, സി.വി.അഭിമന്യു, ജെ.ആഗ്നസ്, ബി.വിൻസന്റ്, അനൂപ് അനിരുദ്ധൻ, എ.കെ.വത്സമ്മ, പി.റ്റി.സോമൻ, ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.. ഭാരവാഹികളായി കെ.എം.ഷാനവാസ് (പ്രസിഡന്റ്), സി.മോഹൻ, കെ.ഒ.ഓമന (വൈസ് പ്രസിഡന്റുമാർ), ബി.സജീഷ് (സെക്രട്ടറി), ഡി. ബിജു, ശങ്കർ ദത്തൻ (ജോയിന്റ് സെക്രട്ടറിമാർ), ആർ.സീതാലക്ഷ്മി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |